Episodes

  • ബി രാജീവന്റെ അരങ്ങുകൾ, അണിയറകൾ, അനുഭവങ്ങൾ | A Podcast with B Rajeevan
    Jan 15 2024
    പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനും അദ്ധ്യാപകനും വിമർശകനുമായ ബി രാജീവൻ സംസാരിക്കുന്നു, 1967 ൽ പങ്കെടുത്ത ശാസ്താംകോട്ട നാടകക്കളരിയെക്കുറിച്ച്… ആദ്യ നാടകസംവിധാനത്തെക്കുറിച്ച്‌… ജനകീയസാംസ്കാരികവേദിയുടെ നാടകങ്ങളെക്കുറിച്ച്… നാടകങ്ങളുടെ അവതരണങ്ങളെക്കുറിച്ച്… ലിറ്റിൽമാഗസിനുകളെക്കുറിച്ച്… ബ്രഹ്ത്തിനെക്കുറിച്ച്… ആറാട്ടുപുഴയിലെ പ്രാദേശിക രാഷ്ട്രീയനാടകവേദിയെക്കുറിച്ച്… മലയാള നാടകവേദി മറന്നുകളഞ്ഞ നാടകപ്രവർത്തകരെക്കുറിച്ച്… വാക്കുകളെക്കുറിച്ച്… കലാസങ്കല്പങ്ങളെക്കുറിച്ച്… അനുഭവങ്ങളെക്കുറിച്ച്… മലയാള നാടകവേദിയുടെ എഴുതപ്പെടാത്ത അവതരണചരിത്രമാണ് ഈ പോഡ്കാസ്റ്റ്. ടെക്നോ ജിപ്സിയുടെ ProjectAAA പോഡ്കാസ്റ്റ്. കവർ: പ്രജീഷ് എ ഡി ഫോട്ടോഗ്രാഫ്: ഹാരീസ് കുറ്റിപ്പുറം നന്ദി: സാവിത്രി രാജീവൻ #brajeevan #theatre #technogypsie --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    48 mins
  • ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam
    Nov 29 2023
    മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ. പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്‌. മലയാള പരിഭാഷ: രേണു രാമനാഥ്. ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോഗുകൾ അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭ, പലസ്തീനിയൻ ജനതയുടെ മൗലീക അവകാശങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ( In 1977,The United Nations the General Assembly called for the annual observance of 29 November as the International Day of Solidarity with the Palestinian People (resolution 32/40 B). ) നവംബർ 29 ന് ടെക്നോ ജിപ്സിയും ഗാസ മോണോലോഗുമായി ചേരുന്നു. യുദ്ധങ്ങളില്ലാത്ത, കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന ലോകം സ്വപ്നം കണ്ടുകൊണ്ട്... ടെക്നോ ജിപ്‌സി 29 : 11 : 2023 #gazamonologues #ashtartheatre #InternationalDayofSolidaritywiththePalestinianPeople #malayalam #kerala #india #technogypsie --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    22 mins
  • Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ.
    Jan 18 2023

    കോവിഡ് കാലത്തെ ലോക്ഡൗൺ അടച്ചിരുപ്പിൽ വീടുകളിൽ, ഫ്ലാറ്റുകളിൽ, ഹോസ്റ്റലുകളിൽ, ഒറ്റമുറികളിൽ വീർപ്പുമുട്ടിയ 25 സ്ത്രീ-ട്രാൻസ്‌ജെൻഡർ അഭിനേതാക്കളുടെ  ഫോട്ടോഗ്രാഫുകൾ കലാനുഭവമായി പരിണമിച്ച ഇടമാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ- ചെമ്പ്രയിലെ ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്. 2022 ഡിസംബർ മാസം 24ന് തുടങ്ങി 2023 ജനുവരി 29 വരെ നീണ്ടുനിൽക്കുന്നു ക്ലോസ്ഡ് ബോഡി. ഈ കാലാനുഭവത്തിൻ്റെ  തുടക്കക്കാരായ സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ എന്നിവർ ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. അടച്ചിരുന്ന കാലത്തെ അഭിനയ ശരീരങ്ങളെക്കുറിച്ച്, കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ക്യാമറയുമായുള്ള യാത്രകളെക്കുറിച്ച്,  ഫോട്ടോഗ്രാഫുകൾ ഒരു വീടിൻ്റെ  പരിസരങ്ങളിൽ കാലാനുഭവങ്ങൾ സൃഷ്ട്ടിക്കുന്നതിനെക്കുറിച്ച്.  


    ക്ലോസ്ഡ് ബോഡി ലോഗോ: അളക കാവല്ലൂർ

     [ കൂടുതൽ വിവരങ്ങൾ. 

     ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ് 

     https://www.facebook.com/profile.php?id=100088688402723 

      https://www.instagram.com/closed__body/ ]


    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    29 mins
  • വിജയകുമാർ മേനോൻ : പ്രൊഫ. അജയകുമാർ | Tribute to Vijayakumar Menon : Prof. Ajaykumar
    Nov 6 2022

    കലാ ചരിത്രകാരനും, നിരൂപകനും, എഴുത്തുകാരനും, നാടക വിവർത്തകനും, അദ്ധ്യാപകനുമായ വിജയകുമാർ മേനോൻ 2022 നവംബർ 1ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ സാംസ്കാരിക ഇടപെടലുകൾ മലയാള ലാവണ്യ ബോധത്തിന്, കലാചരിത്രത്തിന് പുതു ഭാവുകത്വമാണ് നൽകിയത്. ഈ പോഡ്‌കാസ്റ്റിൽ വിജയകുമാർ മേനോന്റെ സുഹൃത്തും, കലാകാരനും, എഴുത്തുകാരനും, അദ്ധ്യാപകനും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ മുൻ പ്രിൻസിപ്പലും, കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. അജയകുമാർ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.

    കവർ : പ്രജീഷ് എ ഡി

    ഫോട്ടോ: കാജൽ ദത്ത് ആർട്സ്

    ( പിൻകുറിപ്പ്: കലാ ചരിത്രത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു നൽകിയ പ്രിയ അദ്ധ്യാപകനാണ് വിജയകുമാർ മേനോൻ. അദ്ദേഹത്തെ ഇവിടെ സ്നേഹപൂർവ്വം സ്മരിക്കുന്നു. : ടെക്നോ ജിപ്സി )

    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    8 mins
  • കലയും ബഹുജനവും | C J Thomas
    Jul 14 2022

    പ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ സി ജെ തോമസിൻ്റെ (1918-1960) ചരമദിനമാണ് ഇന്ന്. സി ജെയുടെ ധിക്കാരിയുടെ കാതൽ എന്ന കൃതിയിലെ 'കലയും ബഹുജനവും'  എന്ന ലേഖനം ഇവിടെ വായിക്കുന്നു.


    Today is the death anniversary of Malayalam critic and playwright C J Thomas(1918-1960). Reading here an essay titled 'Kalayum Bahujanavum' from his book Dhikariyude Kathal. 

    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    15 mins
  • great are the small things : Daya Bai
    May 1 2022

    In this podcast, social activist Daya Bai shares her creative life as an artist, actor and poet. Daya Bai (Mercy Mathew) is a social activist, working in Madhya Pradesh and Kerala, India. She talks about her artistic practices which are different from the institutional art practices. Techno Gypsie proudly shares this episode which is a part of the series,‘ Project AAA’.

    Photo courtesy: Amal G Krishna

    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    40 mins
  • അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് അഭിനയം : ദാസൻ കോങ്ങാട് | A Podcast on Acting by Dasan Kongad, ft. K V Sajith Aliyar Ali and Sheeja.
    Mar 4 2022

    എന്നിൽ നിന്നും അഭിനേതാവിലേക്കുള്ള ദൂരം എത്രയാണ്.

    എന്താണ് എനിക്ക് പെർഫോമൻസ്‍.

    എന്തുകൊണ്ടാണ് ഞാനിപ്പോഴും കൃഷിയെ ഇഷ്ടപ്പെടുന്നത്.

    നടനും കർഷകനുമായ ദാസൻ കോങ്ങാട് സംസാരിക്കുന്നു; അഭിനയത്തെക്കുറിച്ച്‌ , പെർഫോമൻസിനെക്കുറിച്ച്‌ , കൃഷിയെക്കുറിച്ച്‌ ...  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ദാസൻ കോങ്ങാട് എന്ന കെ ആർ ഹരിദാസ് പങ്കുവെക്കുന്നത് തന്റെ  അഭിനയ മുഹൂർത്തങ്ങളാണ്. ഒപ്പം കെ വി സജിത്തും, അലിയാർ അലിയും, ഷീജയും ദാസൻ കോങ്ങാടിനെക്കുറിച്ചുള്ള വ്യത്യസ്ത അനുഭവങ്ങളും പങ്കുവെക്കുന്നു.

    In this podcast Dasan K R Haridas aka Kongad  shares his thoughts and experience on acting, performance and farming. Dasan Kongad is a self taught actor and farmer who acted in several theatre and films. He received the best actor award from the Kerala Sangeetha Nataka Academy. K V Sajith, Aliyar Ali and Sheeja also talk about the interesting experiences with Dasan Kongad. Techno Gypsie proudly shares this episode which is a part of the series titled Project AAA.

      ടെക്‌നോ ജിപ്സി 


    Photo courtesy: K V Sajith

    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    1 hr and 14 mins
  • നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri  
    Jan 7 2022

    എന്താണ് ചിൽഡ്രൺസ് തീയേറ്റർ ?  മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ്‌ ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി  കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച്  ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ... 

    In this podcast, young actor and children's theatre practitioner Nidhi S Sasthri shares her thoughts and critical views on children's theatre practices in India. Nidhi studied children's theatre from School of Drama, Thrissur  and  acting from National School of Drama,New Delhi. She has worked in TIE ( Theatre in Education) company, New Delhi for six years as an artist.  

    Photo courtesy : Renjith Rangaraju  

    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
    28 mins