Episodios

  • പകയുടെയും പ്രലോഭനങ്ങളുടെയും കളരി
    Jan 14 2026

    അരങ്ങിൽ എത്തേണ്ട കലയുടെ സ്വഭാവവും സ്വരൂപവും തീരുമാനിക്കുന്നതിൽ വിദ്യാഭ്യാസപരമായ ഒരു സാധൂകരണവും കാണാനാവില്ല. വിദ്യാർത്ഥികളുടെ സ്വതസിദ്ധമായ സർഗത്മകപ്രകടനം പേരിനുപോലും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട പണച്ചെലവ് സാമൂഹ്യനീതി ചോദ്യം ചെയ്യപ്പെടുന്ന തരത്തിലായിട്ടുണ്ട്- ഡോ. പി.കെ. തിലക് എഴുതുന്നു.

    Más Menos
    18 m
  • 'പൊന്മുട്ടയിടുന്ന താറാവ്' പോലെ ഒരു തിരക്കഥ ഒരിക്കലേ സംഭവിക്കൂ…
    Jan 13 2026


    ശ്രീനിവാസൻ അഭിനയിച്ചതു കൊണ്ടു മാത്രമാണ് 'പൊൻമുട്ടയിടുന്ന താറാവി'ലെ ആ കഥാപാത്രം എക്കാലത്തും നിലനിൽക്കുന്നത്. കെ.പി.എ.സി ലളിതയുടെ അസാധ്യ പെർഫോമൻസാണ് ചിത്രത്തിൽ കണ്ടത്. സത്യൻ അന്തിക്കാടിനെ കുറിച്ചും ഒപ്പം ചെയ്ത സിനിമകളെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.

    Más Menos
    33 m
  • അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം; പിന്നെ യൂറോപ്പിലേക്കും...
    Jan 12 2026

    നമ്മുടെ നാട്ടിൽ മെഴുക്കുവരട്ടിയിലെ ഉരുളക്കിഴങ്ങിന് പച്ചക്കറിയുടെ സ്ഥാനമാണെങ്കിൽ നെതെർലാൻഡ്സിലും ബെൽജിയത്തിലുമൊക്കെ അത്താഴം പലപ്പോഴും ഉരുളക്കിഴങ്ങും ഏതെങ്കിലും പച്ചക്കറിയും ഇറച്ചിയുമാണ്. മെഴുക്കുവരട്ടിയുടെ പോലെ സൈഡല്ല ഉരുളക്കിഴങ്ങ്​. ചോറിനും ചപ്പാത്തിക്കും പകരമാണ്. ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ

    Más Menos
    10 m
  • ഇന്നും എന്തുകൊണ്ട് ജാതികേരളം സുരക്ഷിതമായിരിക്കുന്നു?
    Jan 11 2026

    ജാതിവർജ്ജനസമരങ്ങളല്ല ജാതിസ്വത്വസമരങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. ജാതിവർജ്ജനമാണ് ശ്രീനാരായണഗുരു അടക്കമുള്ളവർ മുന്നോട്ടുവച്ച മാനവിക ഏകതയുടെ സൂത്രവാക്യം.അതിനായുള്ള നവോത്ഥാനം എന്നു നടക്കും? ആരു നടത്തും? കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ

    Más Menos
    33 m
  • മഡൂറോയെ ട്രംപ് തട്ടിക്കൊണ്ടുപോയപ്പോൾ ലോകം മാറിയതെങ്ങനെ?
    Jan 10 2026

    Weaponisation of US Dollar ഏറ്റവും ഭീകരമായ ഘട്ടത്തിലേക്കു കടക്കുന്നു എന്നതാണ് വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണം നൽകുന്ന സൂചന. യൂറോയിൽ ഓയിൽ വിൽക്കാൻ ശ്രമിച്ച സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചു. ആഫ്രിക്കൻ കറൻസിയിൽ വിൽപനക്കു ശ്രമിച്ച മു അമർ ഗദ്ദാഫിയെയും അമേരിക്ക കൊന്നു. ഇപ്പോൾ, ചൈനീസ് കറൻസിയായ യുവാൻ വഴി ഇന്ധന വിൽപ്പന വിജയകരമായി നടപ്പിലാക്കിത്തുടങ്ങിയ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയി ജയിലിലടച്ചു. സ്വന്തക്കാരായ ഒലിഗാർക്കിക്കു വേണ്ടി ഡോളർ ഒരു ഭീകരായുധമായി പരസ്യമായിത്തന്നെ ഉപയോഗിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇത് ലോകരാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കുന്നു? ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേൽ എന്തു ഭീഷണിയാണ് ട്രംപിൻ്റെ അമേരിക്ക ഉയർത്തുന്നത്. ദാമോദർ പ്രസാദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കമൽറാം സജീവ് എന്നിവർ സംസാരിക്കുന്നു.

    Más Menos
    57 m
  • Madhav Gadgil, ഇന്ത്യയുടെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പേര്
    Jan 9 2026

    ന്ത്യയിൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട, നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ ചർച്ചകളിൽ പരിസ്ഥിതി മുഖ്യവിഷയമായി കൊണ്ടുവന്ന, പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തിയ മനുഷ്യന്റെ പേരാണ് മാധവ് ധനഞ്ജയ് ഗാഡ്ഗിൽ എന്നത്. ഇക്കോളജിസ്റ്റും എഴുത്തുകാരനും അധ്യാപകനുമൊക്കെയായിരുന്ന ഗാഡ്ഗിലിൻെറ അടിസ്ഥാനപരമായ വാദം സാമൂഹ്യനീതിക്ക് വേണ്ടി ശാസ്ത്രീയതയിൽ ഊന്നിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നതായിരുന്നു. തൻെറ ഗവേഷണങ്ങളിലൂടെ, എഴുത്തിലൂടെ, ഇടപെടലുകളിലൂടെ അദ്ദേഹം നിരന്തരം ഇക്കാര്യം ഉന്നയിച്ച് കൊണ്ടേയിരുന്നു.

    Más Menos
    10 m
  • T20 World Cup: ബംഗ്ലാദേശിന് കളിച്ചേ പറ്റൂ
    Jan 8 2026

    സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിൻ്റെ തീരുമാനം മാറ്റേണ്ടിവരുമെന്ന് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. കമൽറാം സജീവുമായി സംസാരിക്കുന്നു.

    Más Menos
    6 m
  • മോഹൻലാലിനെ ത്രില്ലടിപ്പിച്ച ആ സിനിമാക്കഥ
    Jan 7 2026

    ന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ ‘മൈ ഡിയർ കുട്ടിച്ചാത്തന്’ തിരക്കഥ എഴുതിയതിനെ കുറിച്ചും ആദ്യ സംവിധാന സംരംഭമായ 'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാം ഭാഗത്തിൽ.


    Más Menos
    37 m
adbl_web_global_use_to_activate_DT_webcro_1694_expandible_banner_T1