Episodios

  • യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast
    Jan 10 2026
    വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടിതിരിഞ്ഞു നോക്കിയ രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം സുബാഹുവിനോട് നന്ദി പറഞ്ഞു. അപ്പോൾ സുബാഹു കരുതി രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കൊട്ടാരത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും പാരിതോഷികം കിട്ടാതിരിക്കില്ല. കൊട്ടാരത്തിൽ എത്തിയ രാജാവ് ഒരു മധുര നാരങ്ങയാണ് സുബാഹുവിന് നൽകിയത്. പക്ഷേ കഷ്ടം, രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കിട്ടിയ സമ്മാനം കണ്ടില്ലേ, സുബാഹു മനസ്സിൽ ശപിച്ചുകൊണ്ട് അത് വാങ്ങി. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    3 m
  • തീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast
    Jan 3 2026
    പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവൻ പിടിക്കും അവന്റെ ഷർട്ടിൽ തൊട്ടുപിന്നിലുള്ളവനും. ഓരോ ദിവസവും എൻജിനായും ബോഗികളായും നിന്നവർ പരസ്പരം മാറും എന്നാൽ എല്ലാ ദിവസവും ഒരു കുട്ടി മാത്രം തീവണ്ടിയുടെ ഏറ്റവും പിന്നിലുള്ള ഗാർഡിന്റെ റോളിലാണ്. തീവണ്ടി ഓടുമ്പോൾ ഏറ്റവും പിന്നിലായി അവൻ തന്റെ മുന്നിലുള്ളവന്റെ ഷർട്ടിൽ പിടിച്ച് ഒരു തുണിയും വീശി തീവണ്ടിയുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കും. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. കഥ: സന്തോഷ് വള്ളിക്കോട്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി.ബി.എസ്.
    Más Menos
    3 m
  • ജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast
    Dec 27 2025
    ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോലെ വെളുത്ത ഒരു തൂവാല എന്നിവ കൂടാതെ ദൂരയാത്രക്കായി ഒരു ഭീമൻ താറാചെക്കനും അമ്മുമ്മയ്ക്കും ജാക്കിനും സ്വന്തമായി ഉണ്ടായിരുന്നു. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    4 m
  • കയ്പ്പുമാറാത്ത പാവയ്ക്ക | കുട്ടിക്കഥകൾ | Podcast
    Dec 20 2025
    ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു മനസ്സിന് ശാന്തിയും സമാധാനവും കിട്ടാനായി ഞങ്ങൾ എല്ലാവരും കൂടി ക്ഷേത്രങ്ങളിലേക്ക് ഒരു തീർത്ഥയാത്ര നടത്താൻ തീരുമാനിച്ചു". ശരി നിങ്ങൾ പൊയ്ക്കോളൂ എന്ന് സമ്മതിച്ച ഗുരു, ശിഷ്യന്മാരോട് ഒരു നിമിഷം നിൽക്കാൻ ആവശ്യപ്പെടുകയും ആശ്രമവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് കുറെ പാവക്ക പറിച്ചെടുക്കുകയും ചെയ്തു. അത് ഓരോ ശിഷ്യനും നൽകിയിട്ട് അദ്ദേഹം പറഞ്ഞു, "നിങ്ങൾ ഏത് ക്ഷേത്രത്തിൽ പോയാലും ഇത് കയ്യിൽ ഉണ്ടാവണം. തിരിച്ചുവരുമ്പോൾ കൊണ്ടുവരികയും വേണം".ഗുരു പറഞ്ഞത് സമ്മതിച്ച് ശിഷ്യന്മാർ യാത്രയായി. കേൾക്കാം കുട്ടിക്കഥകൾ. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    3 m
  • അറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST
    Dec 6 2025
    കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കൻ ശംഭുകൻ എന്ന ബാലനായിരുന്നു. ദരിദ്രനായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശാലിയായ ശംഭുകൻ നല്ല വിനയമുള്ളവനും ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് മകന്റെ പഠനവിവരങ്ങൾ അറിയാൻ ആശ്രമത്തിലെത്തി.കേൾക്കാം കുട്ടിക്കഥകൾ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ:അനന്യലക്ഷ്മി ബി.എസ്.
    Más Menos
    3 m
  • അറിവിൻ്റെ ദേവത | കുട്ടികഥകൾ | Podcast
    Dec 2 2025
    പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്‍ക്കും ഷൂലി അറിവു പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി അഹങ്കാരിയായി മാറി. കേള്‍ക്കാം കുട്ടികഥകള്‍. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍ അനന്യലക്ഷ്മി ബി.എസ്.

    Más Menos
    3 m
  • വ്യാപാരിയും കള്ളനും | കുട്ടിക്കഥകൾ | Podcast
    Nov 22 2025
    വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്‍ തോക്കുമായി ചാടിവീണു..കേള്‍ക്കാം കുട്ടികഥകള്‍. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    2 m
  • മരച്ചില്ലയിലെ പക്ഷി | കുട്ടിക്കഥകള്‍ | Podcast
    Nov 15 2025
    വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    2 m
adbl_web_global_use_to_activate_DT_webcro_1694_expandible_banner_T1