കുട്ടിക്കഥകള്‍ | Malayalam Stories For Kids Podcast Por Mathrubhumi arte de portada

കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

De: Mathrubhumi
Escúchala gratis

OFERTA POR TIEMPO LIMITADO | Obtén 3 meses por US$0.99 al mes

$14.95/mes despues- se aplican términos.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...The Mathrubhumi Printing & Publishing Co Ltd Literatura y Ficción
Episodios
  • യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast
    Jan 10 2026
    വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടിതിരിഞ്ഞു നോക്കിയ രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം സുബാഹുവിനോട് നന്ദി പറഞ്ഞു. അപ്പോൾ സുബാഹു കരുതി രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കൊട്ടാരത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും പാരിതോഷികം കിട്ടാതിരിക്കില്ല. കൊട്ടാരത്തിൽ എത്തിയ രാജാവ് ഒരു മധുര നാരങ്ങയാണ് സുബാഹുവിന് നൽകിയത്. പക്ഷേ കഷ്ടം, രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കിട്ടിയ സമ്മാനം കണ്ടില്ലേ, സുബാഹു മനസ്സിൽ ശപിച്ചുകൊണ്ട് അത് വാങ്ങി. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    3 m
  • തീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast
    Jan 3 2026
    പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവൻ പിടിക്കും അവന്റെ ഷർട്ടിൽ തൊട്ടുപിന്നിലുള്ളവനും. ഓരോ ദിവസവും എൻജിനായും ബോഗികളായും നിന്നവർ പരസ്പരം മാറും എന്നാൽ എല്ലാ ദിവസവും ഒരു കുട്ടി മാത്രം തീവണ്ടിയുടെ ഏറ്റവും പിന്നിലുള്ള ഗാർഡിന്റെ റോളിലാണ്. തീവണ്ടി ഓടുമ്പോൾ ഏറ്റവും പിന്നിലായി അവൻ തന്റെ മുന്നിലുള്ളവന്റെ ഷർട്ടിൽ പിടിച്ച് ഒരു തുണിയും വീശി തീവണ്ടിയുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കും. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. കഥ: സന്തോഷ് വള്ളിക്കോട്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി.ബി.എസ്.
    Más Menos
    3 m
  • ജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast
    Dec 27 2025
    ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോലെ വെളുത്ത ഒരു തൂവാല എന്നിവ കൂടാതെ ദൂരയാത്രക്കായി ഒരു ഭീമൻ താറാചെക്കനും അമ്മുമ്മയ്ക്കും ജാക്കിനും സ്വന്തമായി ഉണ്ടായിരുന്നു. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    Más Menos
    4 m
Todavía no hay opiniones