Episodios

  • അതേ സ്ഥാനാർഥികൾ, വീണ്ടും നേർക്കുനേർ | Kerala Assembly Election 2026 | Votesapp |
    Mar 31 2026

    നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളാണ്
    എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി എന്നിവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികളാണ് ഇത്തവണയും നേർക്കുനേർ മത്സരിക്കുന്നത്. ഏത് ഭാഗത്തേക്കും ഫലം മാറിമറിയാമെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങളിലുണ്ട്. കളമശേരിയിൽ പി.രാജീവ് രണ്ടാം തവണ മത്സരിക്കുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ട്വന്റി–ട്വന്റിയാണ് ഇത്തവണ മത്സരിക്കുന്നത്. കുന്നത്തുനാട് ട്വന്റി ട്വന്റിക്ക് സ്വാധീനമുള്ള മണ്ഡലമാണ്. കോതമംഗലത്തെ ശക്തമായ യുഡിഎഫ് വോട്ടുബാങ്കിനെ മറികടക്കാൻ ഇത്തവണ എൽഡിഎഫിനാകുമോ എന്നും കാത്തിരുന്ന് കാണണം.

    See omnystudio.com/listener for privacy information.

    Más Menos
    16 m
  • പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp
    Mar 30 2026

    ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടിയും ഇടത് സ്വതന്ത്രനായി വ്യവസായി എൻ.എം.ആർ റസാഖും എൻഡിഎയ്ക്കായി ശോഭ സുരേന്ദ്രനും എത്തിയതോടെ തീപാറുന്ന തിരഞ്ഞെടുപ്പ് ചൂടാണ് പാലക്കാടിന്. കോൺഗ്രസിന് ശക്തമായ വോട്ട്ബാങ്കുള്ള പാലക്കാട് ബിജെപിക്കും മേൽക്കൈയുണ്ട്. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സിപിഎം എന്നതുമാണ് മണ്ഡലത്തിലെ സമീപകാല വോട്ട് ചരിത്രം. സിപിഎം തന്നെ വിലയിരുത്തുന്ന നാണം കെട്ട തോൽവി മറികടന്ന് ജയമോ അല്ലെങ്കിൽ രണ്ടാം സ്ഥാനമെങ്കിലുമാണ് എൽ‍‍ഡിഎഫ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം ശക്തമായ ഡീൽ ആരോപണവും നിലനിൽക്കുന്ന മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് ജയം ആവർത്തിക്കുമോ അതോ രണ്ടാം സ്ഥാനത്ത് തുടരുന്ന ബിജെപിയെ ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ നിയമസഭ സീറ്റ് ഉറപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. Script and Narration - Ramesh Ezhuthachan

    Palakkad constituency is witnessing an intense triangular election battle with key candidates from UDF, LDF Independent, and NDA vying for the assembly seat. The election heat is palpable as established vote banks and recent political histories are expected to heavily influence the outcome of this crucial contest.

    See omnystudio.com/listener for privacy information.

    Más Menos
    13 m
  • കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Mar 30 2026

    സെലിൻ കരച്ചിലിന്റെ വക്കിലാണുള്ളത്. അവളെ ഇനിയും സങ്കടപ്പെടുത്താൻ കഴിയില്ല. കണ്ണുകൾ നിറഞ്ഞ്, ഏതുനിമിഷവും താഴേക്ക് പതിക്കും മട്ടിലായിട്ടുണ്ട്. വീണുപോവാതിരിക്കാനായി ലാലുച്ചേട്ടന്റെ ഇടത്തെകയ്യിൽ മുറുകെപിടിച്ചുള്ള അവളുടെ നിൽപ്പുകണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഞാനൊരാളുടെ പേരിൽ ജീവിതത്തിൽ ലഭിക്കുന്ന സകല സൌകര്യങ്ങളും ഒഴിവാക്കിയാണ് കൊച്ചിയിൽ വന്നവൾ താമസിക്കുന്നത്.

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ശരിയാണോ?
    Mar 30 2026

    ഭൗതികനേട്ടങ്ങൾക്കു മാത്രം വിലകൽപിക്കുന്ന, എപ്പോഴും തിരക്കിട്ടോടുന്ന ഒരു കാലമാണ് ഇന്നു ലോകത്തിൽ. വീടും കാറും ധനവും അങ്ങനെ മനുഷ്യായുസ്സിൽ കിട്ടാവുന്ന ഭൗതികസുഖങ്ങളെല്ലാം നമ്മുടെ മുന്നിൽ നിഴൽ പോലെ നൃത്തം ചെയ്യുന്നു. നാം അതു വാരിക്കൂട്ടാനായി ഓടുന്നു.നാം നമ്മെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ യഥാർഥ രൂപത്തിലാണോ കാണുന്നത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Plato's Allegory of the Cave challenges our perception of reality, suggesting we often focus on superficial "shadows" instead of true meaning. This philosophical concept encourages self-inquiry to move beyond limited sensory experiences and discover life's deeper purpose. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • തമ്പുവും കുട്ടുവും - Malayalam Story for Kids | MKid | Thambu | Thambu and Kuttu
    Mar 29 2026

    ശാന്തമായി ഒഴുകുന്ന പുഴക്കരയിലൂടെ നടക്കുമ്പോൾ തമ്പു ഒരപൂർവ്വ കാഴ്ച കണ്ടു. പേടിച്ചുവിറച്ച്, കണ്ണുനിറഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞു കരടിക്കുട്ടി. അവന്റെ പേര് കുട്ടു എന്നായിരുന്നു. "നിനക്ക് എന്തുപറ്റി? എന്താണ് നീ കരയുന്നത്?" തമ്പു സൗമ്യമായി ചോദിച്ചു. കഥ കേട്ടോളൂ...

    As Thambuth walked along the bank of the gently flowing river, he saw an unusual sight. A small bear cub, trembling with fear and with tears in its eyes. His name was Kutttuppu. "What happened to you? Why are you crying?" Thambuth asked gently. Well, listen to the rest of the story...
    Credits:
    Narration - Jesna Nagaroor
    Story: Lakshmi Narayanan
    AI Images and Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • പാടിയ പാട്ടുകളാണ് എന്റെ മേൽവിലാസം | Shreekumar Vakkiyil | Neelathamara | Amen
    Mar 29 2026

    In a long conversation with Manorama Entertainment Podcast, singer Shreekumar Vakkiyil reveals his exciting and challenging journey in the music industry, thanks to music director Vidyasagar who discovered his voice. The humble musician, currently residing in Kochi reflects, 'I may not have personal fame, but my songs certainly do. Narrator: Seena Antony

    See omnystudio.com/listener for privacy information.

    Más Menos
    33 m
  • വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu ​| Kerala assembly elections 2026
    Mar 29 2026

    സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും. പോഡ്കാസ്റ്റ് അവതരണം – രാജീവ് നായർ

    V.K. Prashant, who captured the Vattiyoorkavu seat, where CPM was in third place, in the 2019 by-election, is in the fray to retain his victory. K. Muraleedharan is determined to recapture the constituency that Congress lost after he left. With the former DGP R. Sreelekha also entering the contest with the enthusiasm of winning as a councilor in a ward of a BJP 'A' grade constituency, the political attention of Kerala will turn towards Vattiyoorkavu. Podcast presentation - Rajeev Nair

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • സാക്ഷികൾ കൂറുമാറി, നേരിട്ടത് വലിയ വെല്ലുവിളികൾ | നോയൽ കൊലപാതകക്കേസ് | Vaikkom Noel Murder Case
    Mar 28 2026

    A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN

    See omnystudio.com/listener for privacy information.

    Más Menos
    7 m