Manorama Varthaaneram Podcast Por Manorama Online arte de portada

Manorama Varthaaneram

Manorama Varthaaneram

De: Manorama Online
Escúchala gratis

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane2026 Manorama Online Política y Gobierno
Episodios
  • പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp
    Mar 30 2026

    ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടിയും ഇടത് സ്വതന്ത്രനായി വ്യവസായി എൻ.എം.ആർ റസാഖും എൻഡിഎയ്ക്കായി ശോഭ സുരേന്ദ്രനും എത്തിയതോടെ തീപാറുന്ന തിരഞ്ഞെടുപ്പ് ചൂടാണ് പാലക്കാടിന്. കോൺഗ്രസിന് ശക്തമായ വോട്ട്ബാങ്കുള്ള പാലക്കാട് ബിജെപിക്കും മേൽക്കൈയുണ്ട്. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സിപിഎം എന്നതുമാണ് മണ്ഡലത്തിലെ സമീപകാല വോട്ട് ചരിത്രം. സിപിഎം തന്നെ വിലയിരുത്തുന്ന നാണം കെട്ട തോൽവി മറികടന്ന് ജയമോ അല്ലെങ്കിൽ രണ്ടാം സ്ഥാനമെങ്കിലുമാണ് എൽ‍‍ഡിഎഫ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം ശക്തമായ ഡീൽ ആരോപണവും നിലനിൽക്കുന്ന മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് ജയം ആവർത്തിക്കുമോ അതോ രണ്ടാം സ്ഥാനത്ത് തുടരുന്ന ബിജെപിയെ ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ നിയമസഭ സീറ്റ് ഉറപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. Script and Narration - Ramesh Ezhuthachan

    Palakkad constituency is witnessing an intense triangular election battle with key candidates from UDF, LDF Independent, and NDA vying for the assembly seat. The election heat is palpable as established vote banks and recent political histories are expected to heavily influence the outcome of this crucial contest.

    See omnystudio.com/listener for privacy information.

    Más Menos
    13 m
  • വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu ​| Kerala assembly elections 2026
    Mar 29 2026

    സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും.

    V.K. Prashant, who captured the Vattiyoorkavu seat, where CPM was in third place, in the 2019 by-election, is in the fray to retain his victory. K. Muraleedharan is determined to recapture the constituency that Congress lost after he left. With the former DGP R. Sreelekha also entering the contest with the enthusiasm of winning as a councilor in a ward of a BJP 'A' grade constituency, the political attention of Kerala will turn towards Vattiyoorkavu.

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026
    Mar 28 2026

    നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ എൻഡിഎയുടെ കെ.പി.പ്രകാശ്ബാബുവും ഇവിടെ കളം നിറയുന്നു. ബേപ്പൂരിന്റെ രാഷ്ട്രീയ ചിത്രം അറിയാം. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്.

    Beypore is one of the most notable constituencies in Kozhikode district during the assembly elections. The interesting aspect here is that PV Anwar is the UDF candidate facing the LDF candidate and sitting MLA and minister, PA Muhammed Riyas. Many believe that Anwar's presence has completely tied down Muhammed Riyas to the constituency, exerting significant pressure. KP Prakashbabu of the NDA is also actively contesting here, hoping to gain votes. Let's know the political landscape of Beypore. Podcast presentation - K Ramesh.

    See omnystudio.com/listener for privacy information.

    Más Menos
    11 m
Todavía no hay opiniones